തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തവിഞ്ഞാൽ. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 142.3 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മാനന്തവാടി പഞ്ചായത്തും, തെക്കുഭാഗത്ത് തൊണ്ടാർനാട്, എടവക പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തൊണ്ടാർനാട് പഞ്ചായത്തുമാണ്.വളരെ ഏറെ പ്രകൃതി സൗന്ദര്യം ഉള്ള ഗ്രാമീണ മേഖലയാണ് തവിഞ്ഞാൽ .പരിസൺ ,പെരിയ പീക്ക് എന്നീ കമ്പനികളുടെ വലിയ തേയില തോട്ടം തവിഞ്ഞാൽ ന്റെ ഭംഗിയും സമ്പത്തും ആണ് .വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പെരിയ ചുരം, പാൽചുരം എന്നിവ തവിഞ്ഞാൽ പഞ്ചായത്തിലാണ് .വയനാട്ടിലെ പ്രമുഖ ഇക്കോ ടൂറിസം സ്പോട് ആയ മുനീശ്വരൻ കുന്ന് ഇവിടെ ആണ്
Read article